Sunday, March 11, 2012

ഫോട്ടോഷോപ് ചിത്രരചന...


ചിത്രം 1

ഫോട്ടോഷോപ്പില്‍ പെന്‍ ടൂള്‍ ഉപയോഗിച്ച് ഒരു കടും കൈ ചെയ്തു. ക്ഷമയില്ലെങ്കില്‍ നടക്കില്ല മക്കളെ. 

എന്നാല്‍ തുടങ്ങാം...

നമ്മള്‍ക്ക് പകര്‍ത്തേണ്ട ചിത്രം Open ചെയ്യുക. ആ ചിത്രം ഒരു ക്രമമായ സൈസില്‍ crop ചെയ്യുക(eg.: 6x4in, 5x7in). Rulers(View>Rulers)& Grid (View>Show>Grid) എന്നിവ ഓണ്‍ ചെയ്യുക.  ഇനി ഒറിജിനല്‍ ചിത്രത്തിന്റെ അതെ സൈസില്‍ പുതിയ ഒരു പേജ്(File>New) തുറക്കുക, Rulers& Grid ഓണ്‍ ചെയ്യുക. 

രണ്ടു പേജും ഒരേ view sizeല്‍ വച്ച്, Rulers ഉം Grid ഉം നോക്കി ഒരു റഫ്‌ ഷേപ്പ് നിര്‍മ്മിക്കുക. ചിത്രം 2 നോക്കുക.
ചിത്രം 2

ബ്രഷ് ടൂള്‍(B) എടുക്കുക. alt പ്രസ്‌ ചെയ്‌താല്‍ മൗസ് പൊയന്റില്‍ "Eyedropper tool (I)" പ്രത്യക്ഷപ്പെടും, അത് ഉപയോഗിച്ച്, ഒറിജിനല്‍ ചിത്രത്തില്‍ ഏതെങ്കിലും ഒരു കോണില്‍ നിന്നും, കളര്‍ പിക്ക്‌ ചെയ്തു, പുതിയ പേജില്‍ അതേ സ്ഥാനത്ത് കുത്തുകള്‍ ഇടുക. നിറത്തിന്റെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാന്‍, ഒപാസിറ്റി കൂട്ടിയും കുറച്ചും ചെയ്യുക. ഓരോ കോളങ്ങള്‍ ആയി ചെയ്യുമ്പോള്‍, എല്ലാ പൊയന്റുകളും ശ്രദ്ധിക്കാന്‍ കഴിയും.

മുഴുവനും ഡോട്സ് ഇട്ടു കഴിഞ്ഞാല്‍ "Clone Stamp Tool(S)" ഉപയോഗിച്ച് മോള്ടിംഗ് ചെയ്യുക. 

കളര്‍ അഡ്ജസ്റ്റ് ചെയ്യുക.

പിന്നെ ഓരോരുത്തരുടെയും ഭാവന പോലെ, ട്രിക്കുകളും ടിപ്പുകളും ഉപയോഗിച്ച് ഭംഗിയാക്കാം.!!!

Wednesday, February 22, 2012

High Lighted Hair in Dark Background


ഡാര്‍ക്ക്‌ പശ്ചാത്തലത്തില്‍ ഹൈ ലൈറ്റ് ഉള്ളതോ വെളുത്തതോ ആയ പാറിക്കിടക്കുന്ന മുടി കട്ട്‌ ചെയ്യുക എന്നത് അല്പം റിസ്കി ആണ്... ഒന്നുകില്‍ പാറിക്കിടക്കുന്ന മുടി വെട്ടിക്കളഞ്ഞു ബോര്‍ ആക്കും.., അല്ലെങ്കില്‍ അത് കട്ട്‌ ചെയ്യാന്‍ ശ്രമിച്ചു എലി കരണ്ടിയ പോലെ ആക്കും...

pic 1 ഇല്‍ കാണുന്ന ചിത്രത്തിന് ഒരു ബാക്ക് ഗ്രൌണ്ട് ഇട്ടാലെന്താ? കറുപ്പ് നിറം തന്നെ ആയിക്കോട്ടെ...
(ഹൈ ലൈറ്റ് ഉള്ള ചിത്രങ്ങള്‍ക്ക് എപ്പോഴും ഡാര്‍ക്ക്‌ ബാക്ക്ഗ്രൌണ്ട് ആയിരിക്കും നന്നാവുക.. )
 
ആദ്യപടിയായി ഓപ്പണ്‍ ചെയ്ത ചിത്രത്തിന്റെ Background Layer ഇല്‍ മൗസ് ഡബിള്‍ ക്ലിക്ക് ചെയ്തു അതിനെ Layer 0 എന്നാക്കാം.   ഹൈ ലൈറ്റ് ആയ മുടിയുടെ ഭാഗം മാത്രം സെലക്ട്‌ ചെയ്തു Layer 1 എന്ന ന്യൂ ലയെര്‍ (ctrl + j ) ഉണ്ടാക്കാം. (pic. 2)
 
ആ ലയെര്‍ gradient (ബ്ലാക്ക്‌&വെള്ള) കൊടുക്കുക. Gradient  Editor  ഇല്‍ shadow ഉം highlight ഉം ചെറിയ രീതിയില്‍ അഡ്ജസ്റ്റ് ചെയ്യുക.(Pic.3)
  
Layer 1 തല്‍ക്കാലത്തേക്ക് ഹൈഡ് ചെയ്യാം ( pic. 4 ഇല്‍  ലയെര്‍ വിന്‍ഡോയിലെ ചുവന്ന വൃത്തം ശ്രദ്ധിക്കുക). Layer 0 യുടെ മുടിയുടെ ഭാഗം ഒഴികെ, മറ്റു ഭാഗങ്ങള്‍ ബാക്ക്ഗ്രൌണ്ട് കട്ട്‌ ചെയ്ത ഒഴിവാക്കാം. (Pic.4)
 
ഇനി Layer 2 എന്ന പുതിയ ലയെര്‍ ഉണ്ടാക്കി അതില്‍ കറുപ്പ് പൂശുക, എന്നിട്ട് ഹൈഡ് ചെയ്ത layer 1 , അന്‍ഹൈഡ് ചെയ്തിട്ട്, അതിനെ layer 0 ത്തിനും layer 2  ഉം ഇടയിലേക്ക് മാറ്റുക(ctrl + [ ) . (Pic.5, 6) 
 
ഇപ്പോള്‍ gradient ചെയ്ത ലയെര്‍ layer 0 യുടെ പുറകിലായി. (Pic. 7)
 
Layer 0 നമുക്ക് അല്‍പ സമയത്തിന് മറച്ചു പിടിക്കാം(Pic. 8 / വൃത്തം 1). Layer 3  എന്ന പുതിയ ലയെര്‍ ഉണ്ടാക്കാം  (shift+ctrl+n).(Pic. 8 / വൃത്തം 2). 
ടൂള്‍    ബോക്സില്‍ കളര്‍ പല്ലെറ്റില്‍ മുടിയുടെ highlight വന്ന ഭാഗവുമായി സാമ്യമുള്ള കളര്‍ എടുക്കുക.(Pic. 9) 
Layer 1 ന്റെ  blending mode, Luminosity എന്നാക്കുക.(Pic 10 / കോളം 1)
 brush tool എടുത്തു  പുതുതായി  എടുത്ത Layer 3  ഇല്‍ മുടി ഹൈ ലൈറ്റ് ആയ ഭാഗത്ത്‌ പെയിന്റ് ചെയ്യുക. 
(Pic. 10 / വൃത്തം 2)
 
ഇപോ ഇതാണ് അവസ്ഥ...(Pic. 11)
ഇവിടെ layer 0 ലും (ചുവന്ന വരക്കുള്ളില്‍)  layer 1 ലും (നീല വരക്കുള്ളില്‍) കുറച്ചു ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ഉണ്ട്.(Pic. 12)
അത് ഡിലീറ്റ് ചെയ്യാതെ, layer mask നല്‍കി  ഹൈഡ് ചെയ്യാം., Reveal നല്‍കി  (Layer -> Layer mask -> Reveal all ) എഡ്ജ് സ്മൂത്ത ആയ ബ്രഷ് എടുത്തു കറുപ്പ് നിറം സെലക്ട്‌ ചെയ്തു ഫോട്ടോയുടെ ആ ഭാഗത്ത്‌ വരക്കുക (Layer 0 - Pic. 13, Layer 1 - Pic. 14) 

ആ ഭാഗങ്ങള്‍ ഹൈഡ് ചെയ്തപ്പോള്‍ അതിനടിയിലെ Layer 3 യില്‍ ചെയ്ത കളര്‍ പുറത്തു കാണാന്‍ തുടങ്ങി. ആ ഭാഗം എഡ്ജ് സ്മൂത്ത ആയ ഏറെസര്‍ ടൂള്‍ കൊണ്ട് മെല്ലെ മായിച്ചു കളഞ്ഞാല്‍ മതി. (Pic. 15)
മുടിക്ക് കളര്‍ കൂടി അല്ലെ..?
ഒരു കാര്യം ചെയ്യാം മുടിക്ക് കളര്‍ നല്‍കിയ Layer 3 യുടെ saturation (Image -> adjustments -> Hue & saturation (ctrl+u) ) അല്പം കുറച്ചു നോക്കു. ( Pic. 16)
ഈ സാഹചര്യത്തില്‍ ബാക്ക്ഗ്രൌണ്ട് ലൈറ്റ് ആക്കിയാല്‍ അവിടെ കുറച്ചു അപാകതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്...(Pic. 17) 
അതുകൊണ്ട് ഞാന്‍ ചിത്രത്തിന് താഴെ നിന്നും ഒരു ചെറിയ gradient നല്‍കി.
കൊള്ളാമോ..? 


Black കൂടാതെ medium depth ഉള്ള കളറുകള്‍ നല്‍കാന്‍ കഴിയും... ചെറിയ വിദ്യയിലൂടെ... നമ്മള്‍ gradient നല്‍കുമ്പോള്‍ ബ്ലാക്കിനു പകരം നമ്മള്‍ നല്‍കുന്ന നിറം ഷാഡോ കളര്‍ ആയി നല്‍കുക...

അല്ലെങ്കില്‍ ഗ്രേ നിറം നല്‍കി 

curves ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യുക...

എന്നിട്ട് മുകളിലെ ലയെര്‍ ഓപ്പണ്‍ ചെയ്യാം... 

Monday, January 16, 2012

Earth


നമുക്ക്, ഒരു ഭൂമി ഉണ്ടാക്കിയാലെന്താ..?
 
പലപ്പോഴും ഭൂമിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം ശരിക്കും ഭൂമിയുടെ ഫോട്ടോ ആണെന്നായിരുന്നു എന്റെ ധാരണ... :) ഫോട്ടോഷോപ്പിന്റെ അനന്ത സാധ്യതകളില്‍ എവിടെയെങ്കിലും ഭൂമി നിര്‍മ്മാണം ഉണ്ടോ എന്നു ശങ്കിച്ച നിമിഷത്തില്‍ തന്നെ, ഗൂഗിള്‍ അമ്മാവനോട് കാര്യം തിരക്കി... പുള്ളിക്കാരന്‍ അത് എങ്ങനെ എന്നു കാണിച്ചു തരികയും ചെയ്തു... വളരെ ഈസിയായ സംഭവം... പക്ഷെ കണ്ട രീതിയില്‍ നിന്നും അല്പം മാറ്റം വരുത്തി ചെയ്തപ്പോള്‍.., സംഭവത്തിന്‌ ഒരു 3D  എഫ്ഫക്റ്റ്‌ കിട്ടി...

ഗൂഗിള്‍ അമ്മാവന്റെ കയ്യില്‍ നിന്നു തന്നെ ഒരു Earth Map വാങ്ങി, Link: http://flatplanet.sourceforge.net/maps/images/earthmap_hires.jpg

അതിനെ ഒരു 6x6 in സൈസില്‍(സമചതുരം ആയാല്‍ മതിയാകും) crop ചെയ്തു, ഒരു നല്ല ഭാഗം എടുത്തു. Background Layer , unlock ചെയ്യുകയോ Duplicate Layer ഉണ്ടാക്കുകയോ ചെയ്യുക. 

Filter -> Distort -> Spherize... കൊടുക്കുക..,
 

 

Elliptical Marquee Tool എടുത്തു, കൃത്യമായ  വൃത്താകൃതിയില്‍ select ചെയ്യുക.( Shift , press ചെയ്തു, ഒരു മൂലയില്‍ നിന്നും അതിന്റെ ഓപ്പോസിറ്റ് മൂലയിലേക്ക് വലിക്കുക, )
 
Selection , Inverse ചെയ്യുക..
  

Delete ....

ഇപ്പൊ ഒരു ഭൂമി ലുക്ക്‌ ഒക്കെ ഉണ്ട്... പക്ഷെ ഒരു 3D effect വരുത്തിയാലോ...!!!
 
New Layer ഉണ്ടാക്കുക...
ഭൂമിയുടെ അതെ വൃത്തത്തില്‍ തന്നെ white , Fill  ചെയ്യുക . 

ഇനി അതില്‍ ചിത്രത്തില്‍ കാണുന്ന പോലെ  gradient നല്‍കുക... (പുതിയ ലയെറില്‍ നേരിട്ട് കൊടുത്താലും മതി..)  
Gradient ചെയ്ത layer ആദ്യത്തെ ലയെറിന്റെ അടിയിലേക്ക് മാറ്റുക.   
Earth Map ന്റെ ലയെര്‍ Blend Mode , Overlay നല്‍കുക... ഇപ്പൊ ഒരു 3D       
ഇപ്പൊ ഒരു 3D ഫീല്‍ ആയി തുടങ്ങി എന്ന്‍തോന്നുന്നു.. അല്ലെ..? 

Gradient വേറെ രീതിയിലും ചെയ്യാന്‍ കഴിയും... 
അല്പം Contrast ഉം Brightness ഉം ഒക്കെ നല്‍കിയപ്പോള്‍ ആള് സുന്ദരനായി അല്ലെ..?


ഒന്ന് പരീക്ഷിച്ചു നോക്കു....