Sunday, March 11, 2012

ഫോട്ടോഷോപ് ചിത്രരചന...


ചിത്രം 1

ഫോട്ടോഷോപ്പില്‍ പെന്‍ ടൂള്‍ ഉപയോഗിച്ച് ഒരു കടും കൈ ചെയ്തു. ക്ഷമയില്ലെങ്കില്‍ നടക്കില്ല മക്കളെ. 

എന്നാല്‍ തുടങ്ങാം...

നമ്മള്‍ക്ക് പകര്‍ത്തേണ്ട ചിത്രം Open ചെയ്യുക. ആ ചിത്രം ഒരു ക്രമമായ സൈസില്‍ crop ചെയ്യുക(eg.: 6x4in, 5x7in). Rulers(View>Rulers)& Grid (View>Show>Grid) എന്നിവ ഓണ്‍ ചെയ്യുക.  ഇനി ഒറിജിനല്‍ ചിത്രത്തിന്റെ അതെ സൈസില്‍ പുതിയ ഒരു പേജ്(File>New) തുറക്കുക, Rulers& Grid ഓണ്‍ ചെയ്യുക. 

രണ്ടു പേജും ഒരേ view sizeല്‍ വച്ച്, Rulers ഉം Grid ഉം നോക്കി ഒരു റഫ്‌ ഷേപ്പ് നിര്‍മ്മിക്കുക. ചിത്രം 2 നോക്കുക.
ചിത്രം 2

ബ്രഷ് ടൂള്‍(B) എടുക്കുക. alt പ്രസ്‌ ചെയ്‌താല്‍ മൗസ് പൊയന്റില്‍ "Eyedropper tool (I)" പ്രത്യക്ഷപ്പെടും, അത് ഉപയോഗിച്ച്, ഒറിജിനല്‍ ചിത്രത്തില്‍ ഏതെങ്കിലും ഒരു കോണില്‍ നിന്നും, കളര്‍ പിക്ക്‌ ചെയ്തു, പുതിയ പേജില്‍ അതേ സ്ഥാനത്ത് കുത്തുകള്‍ ഇടുക. നിറത്തിന്റെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാന്‍, ഒപാസിറ്റി കൂട്ടിയും കുറച്ചും ചെയ്യുക. ഓരോ കോളങ്ങള്‍ ആയി ചെയ്യുമ്പോള്‍, എല്ലാ പൊയന്റുകളും ശ്രദ്ധിക്കാന്‍ കഴിയും.

മുഴുവനും ഡോട്സ് ഇട്ടു കഴിഞ്ഞാല്‍ "Clone Stamp Tool(S)" ഉപയോഗിച്ച് മോള്ടിംഗ് ചെയ്യുക. 

കളര്‍ അഡ്ജസ്റ്റ് ചെയ്യുക.

പിന്നെ ഓരോരുത്തരുടെയും ഭാവന പോലെ, ട്രിക്കുകളും ടിപ്പുകളും ഉപയോഗിച്ച് ഭംഗിയാക്കാം.!!!