Saturday, June 18, 2011

Logo - just try

കറുമ്പനെ വെളുപ്പിക്കാം...!

image.png

Step1 :- ഞാന്‍ ഒരു ഡ്യൂപ്ലിക്കേറ്റ്‌ ലയെര്‍ എടുത്തു.., അതിന്റെ ബാക്ക ഗ്രൌണ്ട് കട്ട്‌ ചെയ്തു കളഞ്ഞു...

Step 2 :- ഒരു പുതിയ ലയെര്‍ ഉണ്ടാക്കി, നീല നിറം ഫില്‍ ചെയ്തു...(കട്ട്‌ ചെയ്ത ചിത്രം മുകളില്‍, നീല നിറം രണ്ടാമത്.. ഏറ്റവും അടിയില്‍ ഒറിജിനല്‍.. ഒറിജിനല്‍ അങ്ങനെ തന്നെ അവിടെ വക്കുന്നത്, അതിന്റെ കോപ്പി ഇനിയും ആവശ്യം വരും ഇല്ലാത് കൊണ്ടാണ്..)

image.png

Step 3 :- കട്ട്‌ ചെയ്ത ചിത്രത്തിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ലയെര്‍ എടുത്തു...

Step 4 :- ഏറ്റവും മുകളിലെ കട്ട്‌ ചെയ്ത ലയെര്‍ സെലക്ട്‌ ചെയ്തു, Menu: Image>Adjustments>Selective Color ഓപ്ഷന്‍ എടുക്കുക, അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Colors ഇല്‍ Reds ആയിരിക്കും select ചെയ്തിട്ടുണ്ടാകുക, അത് മാറ്റി, Neutrals(താഴെ ബ്ലാക്കിന് മുകളില്‍) സെലക്ട്‌ ചെയ്യുക... ആദ്യപടിയായി Cyan -32, Magenta +7, Yellow +42, Black -59 (Method: Relative) എന്ന തോതില്‍ ആണ് ഞാന്‍ ഇവിടെ അഡ്ജസ്റ്റ് ചെയ്തത്... ഇതേ അളവ് കറക്റ്റ് ആയി വരണം എന്നില്ല...ഏകദേശം...

image.png

Step 5 :- Menu: Image>Adjustments> Color Balance ഓപ്ഷന്‍ എടുക്കുക... Tone Balance: Highlights: Cyan-Red +35, Magenta-Green +13, Yellow-Blue -5 & Tone Balance: Shadows: Cyan-Red +17, Magenta-Green +0, Yellow-Blue -10 Preserve Luminosity സെലെക്ഷന്‍ ഒഴിവാക്കുക... ഇപ്പോള്‍ തന്നെ നിറം മാറിയത് കാണാന്‍ കഴിയും...

image.png


Step 6 :- Menu: Image>Adjustments> Levels... Input Levels [ 0 ] [ 1 ] [ 255 ] എന്നുള്ളത് [ 0 ] [ 1.30 ] [ 255 ] എന്നാക്കി Mid tone അഡ്ജസ്റ്റ് ചെയ്യുക...

Menu: Image>Adjustments>Levels... Input Levels [ 0 ] [ 1 ] [ 255 ] എന്നുള്ളത് [ 20 ] [ 1 ] [ 255 ] എന്നാക്കി Shadow tone അഡ്ജസ്റ്റ് ചെയ്യുക...

image.png

image.png

ചിത്രത്തിന് ഏകദേശം കളര്‍ കിട്ടിയിട്ടുണ്ടാകും ഇപ്പോള്‍... പക്ഷെ ഫിനിഷിംഗ് ആയില്ല... കണ്ണ് നോക്ക്, പല്ല് നോക്ക്‌, ഡ്രസ്സ്‌ നോക്ക്... എല്ലാടത്തും കളര്‍ വ്യത്യാസം ഇല്ലേ..? മാത്രവുമല്ല... ഒരു പുകച്ചിലും ഉണ്ട്... ആദ്യം നമുക്ക് ആ പുകച്ചില്‍ മാറ്റാം...


Step 7 :- Menu: Image>Adjustments> Hue/Saturation ഓപ്ഷനില്‍ Saturation +15 ആക്കുക...

ഇപ്പോള്‍ എങ്ങനെ ഉണ്ട്..? മുടിക്കൊന്നും അത്ര കറുപ്പ് ഇല്ല അല്ലെ..? ഒരു കാര്യം ചെയ്യാം...

image.png

Step 8 :- Menu: Image>Adjustments>Selective Color ഓപ്ഷന്‍ എടുക്കുക, Blacks സെലക്ട്‌ ചെയ്യുക Black +15 ആക്കി നോക്കുക..................


image.png


Step 9 :- Menu: Layer>Add layer mask> Hide all ഇപ്പോള്‍ നമ്മള്‍ അഡ്ജസ്റ്റ് ചെയ്ത ലയെര്‍ അപ്രത്യക്ഷമായി... അതിനു മുകളില്‍ ബ്ലാക്ക്‌ മാസ്ക് ഉണ്ടായി... (ലയെര്‍ പാനലില്‍ ആ ലയെരിനു അടുത്ത് ഒരു ബ്ലാക്ക്‌ ബോക്സ്‌ കാണാം... അതാണ്‌ മാസ്ക് )


ഇവിടെ നമുക്ക് വേണ്ടത് ഒറിജിനല്‍ ചിത്രത്തിലെ വേഷവിധാനങ്ങളും ഡ്യൂപ്ലിക്കേറ്റ്‌ ചിത്രത്തിലെ വെളുത്ത സ്കിന്നും ആണ്... അപ്പോള്‍ ഡ്യൂപ്ലിക്കേറ്റ്‌ ചിത്രത്തിലെ സ്കിന്‍ മാത്രം Unhide ചെയ്യാം...


image.png

Ste 10 :- Smooth ആയ Brush tool എടുക്കുക, കളര്‍ ബോക്സില്‍ foreground color വെള്ള ആക്കുവാന്‍ മറക്കരുത്... സ്കിന്‍ ഉള്ള ഭാഗത്ത്‌ മാത്രം ബ്രഷ് കൊണ്ട് വരക്കുക... ആവശ്യമില്ലാത്ത ഭാഗത്തേക്ക് ബ്രഷ് പോകാതിരിക്കാന്‍, ആ ഭാഗം സെലക്ട്‌ ചെയ്യുന്നത് നന്നായിരിക്കും... മുടിയിലെക്കൊക്കെ അല്പം സ്പ്രെഡ് ചെയ്തു നില്‍ക്കുന്നത് നന്നായിരിക്കും...



image.png

Step 11 :-ഇനി Stamp Clone tool ഉപയോഗിച്ച് അല്പം retouch finishing.....................

Background change ചെയ്യാം.....


Finish!!!!!!!!!! ist..???

PKR


Monday, May 16, 2011

മുടി പണി തന്നാല്‍

ഹ്ഹോ!!!, ഈ മീരക്ക് മൊട്ട അടിച്ചാല്‍ എന്താ?
ഈ വെള്ള ബാക്ക ഗ്രൌണ്ട് ഒന്ന് മാറ്റണം എന്ന് വിചാരിച്ചാല്‍, കോഴിയുടെ കാലില്‍ മുടി കുടുങ്ങിയ അവസ്ഥയാ..
ഈ മുടി എങ്ങനെ കട്ട്‌ ചെയ്യും??? :(
എന്തായാലും ഒന്ന്, കട്ട്‌ ചെയ്തു നോക്കാം...


കട്ട്‌ ചെയ്യാന്‍, സെലക്ട്‌ ചെയ്യുന്നതിന് വേണ്ടി ഏതു ടൂള്‍ എടുക്കണം..!!! Pen tool..? Lasso tools..? Magic Wand tool..? അല്ലെങ്കില്‍ Color range Selection(Menu(Alt): Select> Color Range)..? Magic Wand tool, Color range Selection എന്നിവയ്ക്ക് കുറച്ചു പരിമിതികള്‍ ഉണ്ട്. അത് കൊണ്ട് Pen tool.. അല്ലെങ്കില്‍ Lasso tools..
ഇവിടെ Polygonal Lasso tool പ്രയോഗിച്ചു നോക്കാം..
ആദ്യം, polygon lasso tool ഉപയോഗിച്ച് സെലക്ട്‌ ചെയ്തിട്ട് ഡിലീറ്റ് ചെയ്യാം, അയ്യോ!!! Background image,Layer Image ആക്കാന് മറന്നു!!! Feather ഇടാനും മറന്നല്ലോ.!!!(Step: 3- cut ചെയ്ത ഭാഗത്ത്‌ tool box ലെbackground colorഉം cut ചെയ്ത edge, sharp ആയും കാണാം.)

Layer Panel ഇല്‍ Background നു മുകളില്‍ ഡബിള്‍ ക്ലിക്ക് ക്ലിക്കിയപ്പോള്‍ leyer 0 കിട്ടി. Feather- 3 കൊടുത്ത് ഡിലീറ്റ്‌ ചെയ്യാം.
ഇപ്പൊ cut ചെയ്ത ഭാഗം അപ്രക്ത്യക്ഷമായി, പുറകില്‍ മറ്റൊരു layer ഇല്ലാത്തത് കാരണം അവിടെ Transparentആയി കാണുന്നു.(Step: 4)

ഒരു New Layer എടുത്ത്, അതില്‍ ചുവപ്പ് കളര്‍ Fill ചെയ്യാം.(Fill foreground color - Alt+delete, Fill Background color - ctrl+delete)

അയ്യോ..!!! പാവം മീര കരയുന്നു!!!

ഇതിലെ അപാകതകള്‍ എന്താണെന്ന് എല്ലാര്‍ക്കും കാണാന്‍ കഴിയും... മോശമായ ഒരു ചിത്രം തയ്യാറായി.!!! അപ്പൊ ഇനി ഒരു അടിപൊളി സംഗതി ഉണ്ടാക്കിയാലോ??

അതെ, വീണ്ടും ആ ചിത്രം തുറക്കാം.
അതിന്റെ രണ്ടു layer എടുക്കാം,
Background നു പ്രാധാന്യം ഇല്ലാത്തത് കൊണ്ട് നമുക്ക് Background, ഡബിള്‍ ക്ലിക്ക് ക്ലിക്കി Layer 0 ആക്കാം. മറ്റൊരു Duplicate layer(ctrl+J) ഉം ഉണ്ടാക്കാം.

നമുക്ക് തല്‍ക്കാലം ഒരു New layer കൂടി എടുക്കാം, എന്നിട്ട് അതില്‍ നീല നിറം Fill ചെയ്യാം. ആദ്യത്തെ രണ്ടു Layer കള്‍ക്ക് പുറകില്‍ വേണം New Layer.
നീല Layer പുറകില്‍ ആയത് കാരണം നമുക്ക് ചിത്രത്തില്‍ അത് കാണാന്‍ കഴിയില്ല. മുകളിലെ രണ്ടു Layer കളും Invisible ആക്കിയാല്‍( Layer Panel ഇല്‍ കണ്ണ് പോലെ കാണുന്ന കോളത്തില്‍ ക്ലിക്കിയാല്‍ ആ ചിത്രം Invisible ആകും. ഒന്ന് കൂടി ക്ലിക്കിയാല്‍ Visible.) നീല നിറത്തില്‍ ഉള്ള Layer കാണാന്‍ കഴിയും.

ഇപ്പൊ തല്‍ക്കാലം നമുക്ക് മുകളിലെ ചിത്രം മാത്രം Invisible ആക്കാം.
ഇപ്പൊ layer panel ഇല്‍ രണ്ടു Layer നേ കണ്ണുകള്‍ ഉള്ളു.

ഇനി നീല Layer നു തൊട്ടു മുകളില്‍ ഉള്ള layer, select ചെയ്തിട്ട് അതിനെ Normal mode ഇല്‍ നിന്നും Multiply mode ലേക്ക്‌ മാറ്റുക.

ഇപ്പൊ ആ Layer ഫില്‍റ്റര്‍ ചെയ്തു നീല Layer കാണാം, ചുരുക്കി പറഞ്ഞാല്‍ ആകെ ഒരു നീലമയം.

ഇനി മുകളിലെ Layer, visible ആക്കാം, എന്നിട്ട് ആ Layer, Layer mask ചെയ്യാം. (Menu: Layer>Layer Mask>Reveal All)

ഇപ്പോള്‍ മുകളിലെ layer നു നേരെ ഒരു White Mask കാണാം.

Edge വളരെ അധികം smooth ആയ Brush Tool എടുത്ത്, മുടിയുടെ തെറിച്ചു കിടക്കുന്ന ഭാഗത്ത്‌ വരക്കുക. അപ്പോള്‍ മുകളിലെ layer ല്‍ Brush ചെയ്യുന്ന ഭാഗം hide ആകും. Brush color, Black ആയിരിക്കണം.

മുഴുവനും ചെയ്‌താല്‍ ഇങ്ങനെ കാണാം.

ഈ സൂത്രപ്പണി, വൃത്തിയായ White Background ലേ സുഖമമായി പ്രാവര്‍ത്തികമാകു.

ചില സന്ദര്‍ഭങ്ങളില്‍ White നിറത്തിനോട് കൂടി, മറ്റു നേരിയ നിറങ്ങള്‍ ചേര്‍ന്നാലും ചെയ്യാന്‍ മാര്‍ഗ്ഗമുണ്ട്.

അങ്ങനെ ഉള്ള ചിത്രം Multiply ചെയ്തു, Reveal All ചെയ്ത് Brush ചെയ്‌തപ്പോള്‍ വന്നത് ഇത് പോലെ.

ഇങ്ങനെ വന്നാല്‍ ചിത്രത്തില്‍ ഉണ്ടായിരുന്ന Dark ഭാഗങ്ങള്‍ Background ഇല്‍ ഇരുണ്ട് കാണപ്പെടുമ്പോള്‍, അത് ഒരു അപാകതയാകും.

അപ്പൊള്‍ ഒരു കാര്യം ചെയ്യുക. Level( Menu: Image> Adjustments> Levels..(Ctrl+L))Option എടുക്കുക.

[Options...] butten നു തൊട്ട് താഴെ മൂന്ന്‍ Dropper tools കാണാം, അതില്‍ Right തലക്കല്‍ കാണുന്ന Tool [Sample in image to set white point] എടുക്കുക.


അത് എടുത്തു വെളുപ്പിനും കറുപ്പിനും ഇടയ്ക്ക് ഉള്ള നിറത്തില്‍ ക്ലിക്കുക. അപ്പോള്‍ കുറച്ചു കൂടി ഭാഗം വെളുക്കപ്പെടും...!!! :P
ഇരുണ്ട ഭാഗം കുറയും. ആ ഭാഗം നമുക്ക് Cut ചെയ്തോ, Eraser tool(E) ഉപയോഗിച്ചോ, Reveal All ചെയ്തോ മായ്ച്ചു കളയാം.

ഇവിടെ Reveal All ചെയ്ത്,

Black Brush tool ഉപയോഗിച്ച് ഇരുണ്ട ഭാഗങ്ങളില്‍ Brush ചെയ്യുക.


Multiply ചെയ്ത Layer, Black&White ആക്കുന്നത് കുറച്ചു കൂടി നന്നായിരിക്കും (Menu: Image> Adjustments> Gradient Map)

ഇനി നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കു.!!! :)
NB: Full Size ഫോട്ടോ ആണെങ്കില്‍... Multiply ചെയ്യേണ്ട ചിത്രത്തിന്റെ, മുടി ഉള്ള ഭാഗം ഒഴികെ മറ്റു ഭാഗം Cut ചെയ്ത് കളയാവുന്നതാണ്.

Friday, May 13, 2011

ഫോട്ടോഷോപ്പില്‍ ചിത്രരചന.


ചിത്രം 1

ഫോട്ടോഷോപ്പില്‍ പെന്‍ ടൂള്‍ ഉപയോഗിച്ച് ഒരു കടും കൈ ചെയ്തു. ക്ഷമയില്ലെങ്കില്‍ നടക്കില്ല മക്കളെ.

എന്നാല്‍ തുടങ്ങാം...

നമ്മള്‍ക്ക് പകര്‍ത്തേണ്ട ചിത്രം Open ചെയ്യുക. ആ ചിത്രം ഒരു ക്രമമായ സൈസില്‍ crop ചെയ്യുക(eg.: 6x4in, 5x7in). Rulers(View>Rulers)& Grid (View>Show>Grid) എന്നിവ ഓണ്‍ ചെയ്യുക. ഇനി ഒറിജിനല്‍ ചിത്രത്തിന്റെ അതെ സൈസില്‍ പുതിയ ഒരു പേജ്(File>New) തുറക്കുക, Rulers& Grid ഓണ്‍ ചെയ്യുക.

രണ്ടു പേജും ഒരേ view sizeല്‍ വച്ച്, Rulers ഉം Grid ഉം നോക്കി ഒരു റഫ്‌ ഷേപ്പ് നിര്‍മ്മിക്കുക. ചിത്രം 2 നോക്കുക.
ചിത്രം 2

പെന്‍ ടൂള്‍(P) എടുക്കുക. alt പ്രസ്‌ ചെയ്‌താല്‍ മൗസ് പൊയന്റില്‍ "Eyedropper tool (I)" പ്രത്യക്ഷപ്പെടും, അത് ഉപയോഗിച്ച്, ഒറിജിനല്‍ ചിത്രത്തില്‍ ഏതെങ്കിലും ഒരു കോണില്‍ നിന്നും, കളര്‍ പിക്ക്‌ ചെയ്തു, പുതിയ പേജില്‍ അതേ സ്ഥാനത്ത് കുത്തുകള്‍ ഇടുക. നിറത്തിന്റെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാന്‍, ഒപാസിറ്റി കൂട്ടിയും കുറച്ചും ചെയ്യുക. ഓരോ കോളങ്ങള്‍ ആയി ചെയ്യുമ്പോള്‍, എല്ലാ പൊയന്റുകളും ശ്രദ്ധിക്കാന്‍ കഴിയും.

കുഴുവനും ഡോട്സ് ഇട്ടു കഴിഞ്ഞാല്‍ "Clone Stamp Tool(S)" ഉപയോഗിച്ച് മോള്ടിംഗ് ചെയ്യുക.

കളര്‍ അഡ്ജസ്റ്റ് ചെയ്യുക.

പിന്നെ ഓരോരുത്തരുടെയും ഭാവന പോലെ, ട്രിക്കുകളും ടിപ്പുകളും ഉപയോഗിച്ച് ഭംഗിയാക്കാം.!!!